കൊല്ലം : കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ അനധികൃതമായി പ്രസാദം നിർമ്മിച്ച സംഭവത്തിൽ നിർണായക നടപടി. ഇന്ന് ദേവസ്വം എ ഒയ്ക്കും മേൽശാന്തിക്കും നോട്ടീസ് നൽകും.(Kottarakkara Ganapathi temple Prasadam issue)
നടപടി ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടേതാണ്. കീഴ്ശാന്തി ചുമതല ഉള്ളയാൾക്കും നോട്ടീസ് ലഭിക്കും. തുടർനടപടികൾ വിശദീകരണം ലഭിച്ചതിന് ശേഷം സ്വീകരിക്കും.
ഇന്നലെ ദേവസ്വം വിജിലൻസ് കൃത്രിമ പ്രസാദ നിർമ്മാണം കണ്ടെത്തിയ സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇത് അനധികൃതമായി കരിപ്രസാദ നിർമ്മാണം നടന്ന വീട്ടിൽ ഉൾപ്പെടെയാണ്.