
കൊച്ചി: കോതമംഗലത്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്യും(Kothamangalam woman's death). നിലവിൽ റിമാൻഡിലുള്ള റമീസിനെ ഇന്ന് ആലുവയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും വിവരമുണ്ട്.
യുവതിയുടെ അമ്മ, സഹോദരൻ, യുവതിയെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവർ എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഇന്ന് റമീസിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യുക.
അതേസമയം യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചത് റമീസും കുടുംബവും ചേർന്ന് മതപരിവർത്തനത്തിന് നിർബന്ധിച്ചത് കൊണ്ടാണെന്നതിന്റെ തെളിവുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ ഫോണിൽ നിന്നാണ് ഈ തെളിവുകൾ ലഭിച്ചത്.