കൂടുതല്‍ പറക്കൂ, കൂടുതല്‍ നേടൂ; കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ റീലോഞ്ച് ചെയ്ത് കൊടാക് മഹീന്ദ്ര ബാങ്കും ഇന്‍ഡിഗോയും

Kotak Mahindra
Published on

യാത്ര ചെയ്യുവാന്‍ ഇഷ്ടമാണോ? ഇനി ദിവസവും ചിലവഴിക്കുന്ന തുകയില്‍ നിന്നും യാത്രകള്‍ ചെയ്യാം. കൊടാക് മഹീന്ദ്ര ബാങ്കും ഇന്‍ഡിഗോയും കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ റീലോഞ്ച് ചെയ്യുന്നു. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഏറ്റവും പുതിയ ലോയല്‍റ്റി പ്രോഗ്രാമായ ഇന്‍ഡിഗോ ബ്ലൂചിപ്പാണ് ഈ കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് കരുത്ത് പകരുന്നത്.

നിങ്ങള്‍ അടിക്കടി യാത്രകള്‍ ചെയ്യുന്ന ഒരാളായിക്കൊളളട്ടെ, അല്ലെങ്കില്‍ കാത്തിരുന്ന ഒരു യാത്രയ്ക്ക് തയ്യാറെടുക്കുന്നയാളാകട്ടെ, ദിവസമുള്ള ചിലവുകള്‍ ട്രാവല്‍ റിവാര്‍ഡുകളായി മാറുന്ന രീതിയിലാണ് ഈ കാര്‍ഡുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രണ്ട് തരം കാര്‍ഡുകളാണുള്ളത്, ഇതില്‍ നിങ്ങള്‍ക്ക് അനുയോജ്യമായത് തെരഞ്ഞെടുക്കാം. ഇന്‍ഡിഗോ കൊടാക്ക് ക്രെഡിറ്റ് കാര്‍ഡ് - നിത്യേനയുള്ള ചിലവുകളില്‍ നിന്നും യാത്രാനേട്ടങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണിത്. മൈല്‍സ്‌റ്റോണ്‍സ്, അക്‌സിലറേറ്റഡ് റിവാര്‍ഡ്‌സ് ഓണ്‍ ട്രാവല്‍, ഡൈനിംഗ്, എന്റര്‍ടെയിന്‍മെന്റ് എന്നിങ്ങനെ വര്‍ഷം 6 ലക്ഷത്തിന് മുകളിലുള്ള ചിലവഴിക്കലുകള്‍ക്ക് 30,000ത്തിലേറെ ബ്ലൂചിപ്പുകള്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. കാര്‍ഡ് ആനിവേഴ്‌സറിയില്‍ 2500 ബ്ലൂചിപ്പുകള്‍. 7500 ബ്ലൂചിപ്പുകള്‍ വരെയുള്ള ആന്വുല്‍ മൈല്‍സ്റ്റോണ്‍. കൂടുതല്‍ വിവരങ്ങള്‍ക്കായി https://www.kotak.com/en/personal-banking/cards/credit-cards/indigo-credit-card.html സന്ദര്‍ശിക്കാം. ഇന്‍ഡിഗോ കൊടാക്ക് പ്രീമിയം ക്രെഡിറ്റ് കാര്‍ഡ് - സ്ഥിരമായി ദൂരയാത്രകള്‍ നടത്തുന്നവര്‍ക്കായി തയ്യാറാക്കിയിരിക്കുന്നവയാണിത്. 12 ലക്ഷത്തിന് മുകളിലുള്ള വാര്‍ഷിക ചിലവഴിക്കലില്‍ 70,000 ബ്ലൂചിപ്പുകള്‍ ഈ കാര്‍ഡ് വാഗ്ദാനം ചെയ്യുന്നു. ദിവസേനയുള്ള ചിവഴിക്കലുകള്‍ നിങ്ങളുടെ പ്രിയപ്പെട്ട ഡസ്റ്റിനേഷനില്‍ നിന്നുള്ള ഒരു മടക്ക ടിക്കറ്റാക്കി മാറ്റാം. ഓരോ കാര്‍ഡ് ആനിവേഴ്‌സറിയിലും 4,000 ബ്ലൂചിപ്പുകള്‍, 16,000 ബ്ലൂചിപ്പുകളുടെ ആന്വുല്‍ മൈല്‍ സ്റ്റോണ്‍ എന്നീ നേട്ടങ്ങളുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി https://www.kotak.com/en/personal-banking/cards/credit-cards/indigo-xl-credit-card.html സന്ദര്‍ശിക്കാം. ഇന്‍ഡിഗോയുമായുള്ള ദീര്‍ഘകാല പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുന്നതില്‍ ഞങ്ങള്‍ക്ക് ഏറെ അഭിമാനമുണ്ട്. എല്ലാ വ്യക്തികളുടേയും ബാങ്കിംഗ് കൂടുതല്‍ നേട്ടങ്ങള്‍ ഉറപ്പാക്കുന്നതും അതുവഴി കൂടുതല്‍ യാത്രകള്‍ സാധ്യമാക്കിമാറ്റുന്നതിനുമായാണ് ഈ പങ്കാളിത്തം രൂപപ്പെടുത്തിയിട്ടുള്ളത്. ദിവസേനയുള്ള ചിലവഴിക്കലുകള്‍ മനോഹരങ്ങളായ യാത്രകളാക്കി മാറ്റുന്നതിനുള്ള ലളിതവും ശക്തവുമായ മാര്‍ഗമാണ് ഈ കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകളിലൂടെ ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. - കൊടാക്ക് മഹീന്ദ്ര ബാങ്ക് എംഡി & സിഇഒ അശോക് വാശ്വാനി പറഞ്ഞു. ഞങ്ങളുടെ കുതിപ്പില്‍ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് കൊടാക്ക് മഹീന്ദ്ര ബാങ്കുമായുള്ള പങ്കാളിത്തം. സമാനതകളില്ലാത്ത ലോയല്‍റ്റി ബെനഫിറ്റുകളാണ് ഇന്‍ഡിഗോ ബ്ലൂചിപ്പിലൂടെ ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ദിവസേനയുള്ള ചിലവഴിക്കലുകളില്‍ നിന്നും ഇന്‍ഡിഗോ ബ്ലൂചിപ്പുകള്‍ കരസ്ഥമാക്കുന്നതിനും ഞങ്ങളുടെ ആഭ്യന്തര, അന്താരാഷ്ട്ര നെറ്റുവര്‍ക്കുകളിലുള്ള ഫ്‌ളൈറ്റുകളില്‍ അവ റെഡീം ചെയ്യുവാനും സാധിക്കും. - ഇന്‍ഡിഗോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പീറ്റര്‍ എല്‍ബര്‍സ് പറഞ്ഞു.കൂടുതല്‍ വിവരങ്ങള്‍ക്കായി https://www.goindigo.in/loyalty/partners/kotak-mahindra-bank-credit-card.html സന്ദര്‍ശിക്കാം.

Related Stories

No stories found.
Times Kerala
timeskerala.com