
തൃശ്ശൂർ : ഹൈക്കോടതി ഉത്തരവിന് പിന്നാലെ തൃശ്ശൂർ ഇരിങ്ങാലിക്കുടയിലെ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഈഴവ സമുദായത്തിൽ നിന്നുള്ള കെ എസ് അനുരാഗ് കഴകം ജോലിയിൽ പ്രവേശിച്ചു.
ജാതി വിവേചനത്തെ തുടർന്ന് ആദ്യം ജോലിയിൽ പ്രവേശിച്ച ആര്യനാട് സ്വദേശി ബാലു ജോലി രാജിവെച്ചതിനെ തുടർന്നാണ് അനുരാഗിനെ പകരം നിയമിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.
ചരിത്രപ്രസിദ്ധമായ കൂടൽമാണിക്യം ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് കഴകത്തിന് ഈഴവ വിഭാഗത്തിൽ നിന്നുള്ള ബി എ ബാലുവിനെ നിയമിച്ചതോടെയാണ് ജാതി വിവേചനം തലപ്പൊക്കിയത്. എതിർപ്പുകൾ ഉണ്ടായതിനെത്തുടർന്ന് ബാലു ജോലി രാജിവെച്ചു. ആസ്ഥാനത്തേക്കാണ് രണ്ടാം റാങ്കുകാരനായ അനുരാഗിനെ നിയമിച്ചത്.
ഇന്നുച്ചയ്ക്ക് ദേവസ്വം ബോർഡിന്റെ കൂടൽമാണിക്യം ക്ഷേത്ര ഓഫീസിൽ എത്തി അനുരാഗ് ജോലിയിൽ പ്രവേശിച്ചു. കോടതി ഉത്തരവിന് ശേഷം ദേവസ്വം ബോർഡ് വിളിച്ച യോഗത്തിൽ കേസിൽ കക്ഷികളായ തന്ത്രിമാർ അടക്കം പങ്കെടുത്തില്ല.