
പത്തനംതിട്ട : കോന്നി പാറമട ദുരന്തത്തില്‍പ്പെട്ട രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകളുടെ ശ്രമത്തിനൊടുവിൽ പാറകൾക്കിടയിപ്പെട്ട ഹിറ്റാച്ചിയുടെ ക്യാബിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇതരസംസ്ഥാന തൊഴിലാളി അജയ് റായിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.ഇവിടേക്ക് വടംകെട്ടിയിറങ്ങിയാണ് മൃതദേഹം പുറത്തെത്തിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പാറ വീണ്ടും ഇടിയുന്നതിനെ തുടർന്ന് നിർത്തിവെച്ച തിരച്ചിൽ ചൊവ്വാഴ്ച വെെകുന്നേരത്തോടെയാണ് പുനരാരംഭിച്ചത്.
അപകടത്തിൽ മരിച്ച മഹാദേവ് പ്രധാന്‍റെ മൃതദേഹം അപകടം നടന്ന തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. ജാര്‍ഖണ്ഡ്, ഒറീസ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.ഫയര്‍ ഫോഴ്‌സും എന്‍ഡിആര്‍എഫും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.