
പത്തനംതിട്ട : കോന്നി പാറമടയില്‍ പാറ അടര്‍ന്ന് വീണ് അപകടമുണ്ടായ സ്ഥലത്തെ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. നാളെ രാവിലെ ഏഴ് മണിക്ക് രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കും. ഇതിനിടെ രക്ഷാപ്രവര്‍ത്തകര്‍ നിന്ന സ്ഥലത്തിന് സമീപത്ത് പാറക്കല്ലുകള്‍ കൂറ്റന്‍ വീണ്ടും ഇടിഞ്ഞുവീണു.
തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് പാറമടയിൽ അപകടമുണ്ടായത്. കല്ലിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും പതിച്ച് തൊഴിലാളികൾ അപകടത്തിൽപ്പെടുകയായിരുന്നു. ഹിറ്റാച്ചി ഓപറേറ്റർ ബിഹാർ സ്വദേശി അജയ് റായ് (38), സഹായി ഒഡീഷ സ്വദേശി മഹാദേവ് (51) എന്നിവരാണ് ജോലി ചെയ്തിരുന്നത്.
അപകടത്തിൽപ്പെട്ട ഒരാളുടെ കാലുകൾ പാറക്കെട്ടിനിടയിൽ കണ്ടിരുന്നു. തുടർന്ന് ഇവിടെ നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.മറ്റൊരാൾ ഹിറ്റാച്ചിയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി നിഗമനം. അപകടത്തിൽ ഹിറ്റാച്ചി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പാറ വീഴുന്നത് തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം പ്രയാസകരമാണ്.