

റിപ്പോർട്ട് : അൻവർ ഷരീഫ്
മലപ്പുറം : LP സ്കൂൾ മുൻ ഹെഡ്മാസ്റ്ററായ പോക്‌സോ കേസിലെ പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി കൊണ്ടോട്ടി പോലീസ്.
കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ എ.എം.എൽ.പി സ്കൂൾ മുൻ ഹെഡ്മാസ്റ്ററായ കൊണ്ടോട്ടി കുന്നത്ത് പറമ്പ് അബൂബക്കർ സിദ്ദീഖിനെതിരെ വിദ്യാർത്ഥിനിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ പോക്‌സോ പ്രകാരം F I R രജിസ്റ്റർ ചെയ്തിരുന്നു. പ്രതി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചിരുന്നു
2022 മുതൽ 2025 വരെയുള്ള കാലഘട്ടത്തിൽ വിദ്യാർത്ഥിനി ഈ സ്‌കൂളിൽ പഠിച്ചിരുന്ന സമയത്താണ് അതിക്രമങ്ങൾ നടന്നത്. നിലവിലെ സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് സംഭവം പുറത്തായത്. ഇത് പുറത്തു പറയുകയാണെങ്കിൽ “നിന്റെ അച്ഛനെ കൊല്ലും” എന്ന് തന്നെ ഭീഷണിപ്പെടുത്തിയാണ് തന്നെ തുടർച്ചയായി പീഡിപ്പിച്ചതെന്നും പെൺകുട്ടിയുടെ പരാതിയിലുണ്ട്.
സിദ്ദീഖിനെതിരെ ഇതിന് മുമ്പും സമാന ആരോപണങ്ങൾ ഉയർന്നിരുന്നു. അന്ന് സ്കൂൾ മാനേജ്മെന്റ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തെങ്കിലും, പിന്നീട് ഇരയുടെ കുടുംബം രാഷ്ട്രീയ സമ്മർദ്ദത്തിൽ മാപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇയാളെ ജോലിയിൽ തിരിച്ചെടുത്തായും പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ പിടികൂടാൻ തിരച്ചിൽ തുടരുകയാണെന്നും അധികാരികൾ വ്യക്തമാക്കിയിരുന്നു, പിടികൂടാൻ കഴിയാത്തതിനാലാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്
പ്രതിയെ പിടികൂടാത്തതിനാൽ ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധത്തിന് ഒരുങ്ങിട്ടുണ്ട്. ഒളിവിലുള്ള ഇയാളെ കാണാൻ ഇടയായാൽ അടുത്തുള്ള പോലീസ് സ്റ്റേഷനുമായോ അല്ലെങ്കിൽ കൊണ്ടോട്ടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് കൊണ്ടോട്ടി പോലീസ് അറിയയിച്ചു.