കൊല്ലം : നെടുവത്തൂർ കിണർ ദുരന്തത്തിൽ സുപ്രധാന ഉത്തരവുമായി സർക്കാർ. ആത്മഹത്യാ ശ്രമത്തിനിടെ കിണർ തകർന്ന് മരിച്ച അർച്ചനയുടെ മൂന്ന് മക്കളുടെയും സംരക്ഷണം സർക്കാർ ഏറ്റെടുക്കും. (Kollam well collapse deaths)
ഇതിനായി ജില്ലാ ശിശുക്ഷേമ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒൻപതിലും ആറിലും നാലിലുമടക്കം പഠിക്കുന്ന കുട്ടികളാണ് ഇവർ. കുട്ടികളുടെ വിദ്യാഭ്യാസമുൾപ്പെടെയുള്ള സംരക്ഷണമാണ് സർക്കാർ ഏറ്റെടുക്കുന്നത്. അർച്ചനയെ രക്ഷിക്കാനായി എത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനും, ഇവരുടെ ആൺ സുഹൃത്തും അപകടത്തിൽ മരിച്ചിരുന്നു.
ജീവൻ നഷ്ടമായത് കൊട്ടാരക്കര ഫയർ ആൻഡ് റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ (36), കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശിനി അർച്ചന (33), യുവതിയുടെ ആൺസുഹൃത്ത് ശിവകൃഷ്ണൻ (22) എന്നിവർക്കാണ്.