കൊല്ലം : തേവലക്കര ബോയ്സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കുട്ടിയെ വീട് സന്ദർശിച്ച് മന്ത്രി ജെ ചിഞ്ചുറാണി.അവർ കുട്ടിയുടെ മരണത്തെ ലഘൂകരിച്ച് സംസാരിച്ചത് വലിയ വിവാദമായിരുന്നു. (Kollam student death case)
ഇതിന് പിന്നാലെയാണ് ഈ നീക്കം. രാവിലെ പത്ത് മണിയോടെ കുട്ടിയുടെ വീട്ടിലെത്തിയ മന്ത്രി കുടുംബത്തെ ആശ്വസിപ്പിച്ചു. വീഴ്ചയുടെ കാര്യം പരിശോധിക്കുമെന്നും, വേണ്ട സഹായം ഉറപ്പാക്കുമെന്നും അവർ പറഞ്ഞു.
വീട്ടുകാർ ഏറെ ദുഃഖത്തിലാണെന്നും അതിൽ പങ്കുചേരുന്നുവെന്നും പറഞ്ഞ മന്ത്രി, മുഖ്യമന്ത്രിയുടെ നേത്വത്തിൽ നടപടിയെക്കുറിച്ച് ചർച്ച ചെയ്യും എന്നും കൂട്ടിച്ചേർത്തു.