കൊല്ലം : നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്നും കമ്പി തലയിൽ വീണു കൊല്ലം റെയിൽവേ സ്റ്റേഷനിൽ രണ്ടു യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റു. സുധീഷ്, ആശാലത എന്നിവർക്കാണ് പരിക്കേറ്റത്. (Kollam railway station accident )
ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം ഉണ്ടായത്. യാത്രക്കാർ സ്റ്റേഷന് പുറത്തേക്ക് പോവുകയായിരുന്നു.
അതിനിടയിലാണ് കമ്പി നാല് നില കെട്ടിടത്തിൻ്റെ മുകളിൽ നിന്നും താഴേയ്ക്ക് വീണത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.