കൊല്ലം : മലയാളി യുവതിയെ കാനഡയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിയായ അനീറ്റ ബെനാൻസ് (25) ആണ് മരിച്ചത്. ബെനാൻസ്-രജനി ദമ്പതികളുടെ മകൾ ആണ്. (Kollam native woman found dead in Canada)
കാനഡയിലെ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു യുവതി. ഒപ്പം താമസിക്കുന്നവരാണ് കഴിഞ്ഞ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ടോറൻറോയിലെ താമസസ്ഥലത്തെ ശുചിമുറിയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നാണ് പോലീസ് അറിയിച്ചത്.