കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവം: വിദഗ്ധ സംഘം റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കും | National Highway

മറ്റ് നാല് ഇടങ്ങളിൽ പരിശോധന
Kollam National Highway collapse incident, Expert team to submit report to the Center
Updated on

കൊല്ലം: കൊട്ടിയത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണ സംഭവത്തിൽ ദേശീയപാത അതോറിറ്റിയുടെ വിദഗ്ധ സംഘം അന്വേഷണം നടത്തും. ഡൽഹിയിൽ നിന്നുള്ള വിദഗ്ധ സംഘമാണ് ഉടൻതന്നെ സ്ഥലത്തെത്തി അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് കേന്ദ്ര ഗതാഗത മന്ത്രാലയത്തിനും എൻ.എച്ച്.എ.ഐക്കും സമർപ്പിക്കുക.(Kollam National Highway collapse incident, Expert team to submit report to the Center)

കൊട്ടിയം മൈലക്കാടിന് സമീപത്തെ ദേശീയപാതയുടെ സംരക്ഷണ ഭിത്തിയാണ് കഴിഞ്ഞ ദിവസമാണ് തകർന്നത്. പ്രാഥമിക പരിശോധനയിൽ മണ്ണ് പരിശോധനയിലും അടിസ്ഥാന നിർമ്മാണത്തിലും വീഴ്ചയുണ്ടായെന്ന് കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കരാർ കമ്പനിക്ക് കേന്ദ്രം ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി. കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.

കാരണം കാണിക്കൽ നോട്ടീസ് അടക്കം കേന്ദ്രം കരാർ കമ്പനിക്ക് നൽകിക്കഴിഞ്ഞു. കൂടാതെ, കരാർ കമ്പനിയുടെ പ്രോജക്ട് മാനേജരെയും റെസിഡന്റ് എഞ്ചിനീയറെയും തൽസ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികളുണ്ടാകുമെന്ന് കേന്ദ്രം വ്യക്തമാക്കി.

കൊട്ടിയത്തിന് പുറമെ, സമാനമായ അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടിയ നാല് ഇടങ്ങളിൽ കൂടി പരിശോധന നടത്തും. പി.ഡബ്ല്യു.ഡി., മൈനിങ് ആൻഡ് ജിയോളജി, ഭൂഗർഭ ജല വകുപ്പ് വിഭാ​ഗത്തിലെ വിദഗ്ധർ സംയുക്തമായാണ് ഇവിടെ പരിശോധന നടത്തുക.

Related Stories

No stories found.
Times Kerala
timeskerala.com