കൊല്ലം : യുവാവിനെ ആക്രമിച്ച് തട്ടിക്കൊണ്ട് തട്ടിക്കൊണ്ട് പോയ സംഭവത്തിൽ നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായത് അൻസാർ (47), ആദിൽ (21), അൽ അമീൻ (23), അഭിൻ (27) എന്നിവരാണ്. (Kollam kidnapping case)
ഇവർക്കെതിരെ വധശ്രമം, തട്ടിക്കൊണ്ട് പോകൽ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇനി പിടിയിലാകാനുള്ളത് 6 പേരാണ്.
നടപടി ഇരവിപുരം പോലീസിൻേറതാണ്. ഇന്നലെ രാത്രി സംഘം തട്ടിക്കൊണ്ട് പോയ ആരോമലിനെ പുലർച്ചെ മൂന്നരയോടെ പോലീസ് മോചിപ്പിച്ചു.