

അകാലത്തിൽ നമ്മെ വിട്ട് പോയ കലാകാരൻ കൊല്ലം സുധിയുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. കോട്ടയം ചങ്ങനാശേരിയിൽ പണികഴിപ്പിച്ച വീടിന്റെ പാലുകാച്ചൽ ചടങ്ങ് ഇന്ന് നടക്കും. ആംഗ്ലിക്കൻ സഭാ ബിഷപ്പ് റവറന്റ നോബിൾ ഫിലിപ്പ് അമ്പലവേലിൽ സൗജന്യമായി നൽകിയ 7 സെൻറ് സ്ഥലത്ത് കേരള ഹോം ഡിസൈൻ ഫേസ്ബുക്ക് കൂട്ടായ്മയുമാണ് വീട് പണിതത്.
മലയാളികളെ ഒരുപാട് ചിരിപ്പിച്ച് കടന്നുപോയ കൊല്ലം സുധിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട്. എന്നാൽ അപ്രതീക്ഷിതമായി കയറി വന്ന അപകടം ആ സ്വപ്നങ്ങളെ മായ്ച്ചു കളഞ്ഞു.