കൊടുവള്ളി വോട്ടർ പട്ടിക ക്രമക്കേട്: നഗരസഭ സെക്രട്ടറിക്കെതിരെ ഇന്ന് നടപടിക്ക് സാധ്യത | Voter list

നഗരസഭയിലെ റിട്ടേണിംഗ് ഓഫീസർ കൂടിയാണ് വി.എസ്. മനോജ്.
കൊടുവള്ളി വോട്ടർ പട്ടിക ക്രമക്കേട്: നഗരസഭ സെക്രട്ടറിക്കെതിരെ ഇന്ന് നടപടിക്ക് സാധ്യത 
| Voter list
Published on

കോഴിക്കോട്: കൊടുവള്ളി നഗരസഭയിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട് നഗരസഭ സെക്രട്ടറി വി.എസ്. മനോജിനെതിരെ ഇന്ന് നടപടിയുണ്ടാകാൻ സാധ്യത. ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നു.(Koduvally voter list irregularities, Action likely against the municipality secretary today)

10 ദിവസമായി അനധികൃതമായി ജോലിക്ക് ഹാജരാകാത്തതിലാണ് വി.എസ്. മനോജിനെതിരെ നടപടി വരുന്നത്. കോഴിക്കോട് ജില്ലാ കളക്ടറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്ക് നിർദ്ദേശം നൽകിയത്.

വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തിൽ നേരത്തെയും വി.എസ്. മനോജിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. കൊടുവള്ളി നഗരസഭയിലെ റിട്ടേണിംഗ് ഓഫീസർ കൂടിയാണ് വി.എസ്. മനോജ്.

Related Stories

No stories found.
Times Kerala
timeskerala.com