Marches : 'വിശ്വാസ സംരക്ഷണത്തിനായി KPCCയുടെ 4 മേഖല ജാഥകൾ നാളെ ആരംഭിക്കും': കൊടിക്കുന്നിൽ സുരേഷ് MP

2019ലെ ബോർഡിനെ മാത്രമല്ല, ഇപ്പോഴത്തെ ബോർഡിനെയും പ്രതി ചേർക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Marches : 'വിശ്വാസ സംരക്ഷണത്തിനായി KPCCയുടെ 4 മേഖല ജാഥകൾ നാളെ ആരംഭിക്കും': കൊടിക്കുന്നിൽ സുരേഷ് MP
Published on

കൊല്ലം : വിശ്വാസ സംരക്ഷണത്തിന് വേണ്ടി നാളെ കെ പി സി സിയുടെ നാല് മേഖലാ ജാഥകൾ ആരംഭിക്കുമെന്ന് പറഞ്ഞ് കൊടിക്കുന്നിൽ സുരേഷ് എം പി. ശബരിമലയിലെ സ്ഥിതി കൂടുതൽ വഷളാകുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. (Kodikkunnil Suresh about Regional marches)

തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്നെയാണ് പ്രതിസ്ഥാനത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങളോടായിരുന്നു എം പിയുടെ പ്രതികരണം.

ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡൻ്റുമാരും ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ ഉത്തരവാദികൾ ആണെന്നും, ഉപ്പ് തിന്നവർ വെള്ളം കുടിക്കുക തന്നെ വേണം എന്നും അദ്ദേഹം പ്രതികരിച്ചു. 2019ലെ ബോർഡിനെ മാത്രമല്ല, ഇപ്പോഴത്തെ ബോർഡിനെയും പ്രതി ചേർക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com