Kodi Suni : ജയിലിനുള്ളിലും പുറത്തും ലഹരി കച്ചവടം : ടി പി വധക്കേസ് പ്രതി കൊടി സുനിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തവനൂരിലേക്ക് മാറ്റുന്നു

കൊടി സുനി, കിർമാണി മനോജ്‌, ബ്രിട്ടോ എന്നിവർ ലഹരി സംഘങ്ങളെ നിയന്ത്രിക്കുന്നു എന്നാണ് വിവരം
Kodi Suni to change jails
Published on

കണ്ണൂർ : ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മാറ്റാൻ തീരുമാനമായി. ഇയാൾ ജയിലിനകത്തും പുറത്തും ലഹരിക്കച്ചവടം നടത്തുന്നതിനാലാണിത്.(Kodi Suni to change jails)

കൊടി സുനി, കിർമാണി മനോജ്‌, ബ്രിട്ടോ എന്നിവർ ലഹരി സംഘങ്ങളെ നിയന്ത്രിക്കുന്നു എന്നാണ് വിവരം. ഇയാളെ തവനൂർ സെൻട്രൽ ജയിലിലേക്കാണ് മാറ്റുന്നത്.

പ്രതി മദ്യപിക്കുന്ന ദൃശ്യങ്ങൾ കുറച്ച് ദിവസങ്ങൾക്ക് മുൻപ് വ്യാപകമായി പ്രചരിച്ചിരുന്നു. പരാതിയില്ലാതെ കേസെടുക്കാൻ സാധിക്കില്ല എന്നായിരുന്നു തലശേരി പോലീസിൻ്റെ വിചിത്ര വാദം.

Related Stories

No stories found.
Times Kerala
timeskerala.com