കണ്ണൂർ : കൊടി സുനിയടക്കമുള്ള ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ പരസ്യമായി മദ്യപിച്ച സംഭവത്തിൽ തുടർനടപടികളുമായി പോലീസ്. പ്രതികൾക്ക് എസ്കോർട്ടിനായി സീനിയർ ഉദ്യോഗസ്ഥരെ നിയമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. (Kodi Suni alcohol consumption in public )
കോടതി പരിസരം, യാത്രകൾ എന്നിങ്ങനെ കൂടുതൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടാകും. വിലങ്ങ് നിർബന്ധമാക്കാനും തീരുമാനിച്ചു. പരസ്യ മദ്യപാനത്തിൽ കേസെടുക്കാൻ നിയമോപദേശം തേടിയെന്ന് പോലീസ് അറിയിച്ചു. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരാണ് മദ്യപിച്ചത്.