കണ്ണൂർ : ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെയും സംഘത്തിൻ്റെയും പരസ്യ മദ്യസേവയിൽ വിചിത്ര വാദവുമായി തലശേരി പോലീസ്. കേസെടുക്കാത്തതിലാണ് വിശദീകരണം. (Kodi Suni alcohol consumption)
കേസെടുക്കാനാകില്ല എന്ന നിലപാടിലാണ് പോലീസ്. പരാതി ഇല്ലാത്തതിനാൽ പൊലീസിന് സ്വമേധയാ കേസെടുക്കാൻ ആകില്ലെന്നും തെളിവില്ലെന്നും ഇവർ പറയുന്നു. കഴിച്ചത് മദ്യം ആണെന്ന് തെളിയിക്കാൻ പറ്റാതെ കേസ് നിലനിൽക്കില്ല എന്നാണ് ഇവരുടെ വാദം.
അതേസമയം, ഡി ജി പി റവാഡ ചന്ദ്രശേഖർ ഇന്ന് കണ്ണൂരിലെ പോലീസ് ഉദ്യോഗസ്ഥരുമായി യോഗം ചേരും