കൊച്ചി : കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യയിൽ നിർണായക വിവരങ്ങളുമായി പോലീസ് കുറ്റപത്രം. ഇതിന് കാരണം നിർബന്ധിത മതപരിവർത്തനം അല്ലെന്നാണ് ഇതിൽ പറയുന്നത്. (Kochi woman suicide case)
റമീസ് യുവതിയെ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചിട്ടില്ല എന്ന് കുറ്റപത്രത്തിൽ പറയുന്നു. ഇരുവരും കോളേജ് കാലം മുതൽ തന്നെ പ്രണയത്തിൽ ആയിരുന്നു. ഇയാൾ 'ഇടപ്പള്ളി സെക്‌സ് വർക്കേഴ്‌സ്' എന്ന് ഗൂഗിളിൽ സെർച്ച് ചെയ്തതും അവിടേക്ക് പോയതുമാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്.
പിന്നാലെ വിവരം ഇയാളുടെ പിതാവിനെ അറിയിക്കുകയും റമീസ് വീട് വിട്ട് പോവുകയും ചെയ്തു. ഈ ആഴ്ച അന്വേഷണ സംഘം കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.