Suicide : റമീസ് യുവതിയെ നിർബന്ധിത മത പരിവർത്തനം നടത്തിയിട്ടില്ല : കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ 'ലവ് ജിഹാദ്' അല്ലെന്ന് പോലീസ് കുറ്റപത്രം

Suicide : റമീസ് യുവതിയെ നിർബന്ധിത മത പരിവർത്തനം നടത്തിയിട്ടില്ല : കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ 'ലവ് ജിഹാദ്' അല്ലെന്ന് പോലീസ് കുറ്റപത്രം

യുവതി ജീവനൊടുക്കിയത് പ്രണയം തുടരാനാകില്ല എന്ന മനോവിഷമത്തിലാണ് എന്നാണ് പോലീസിൻ്റെ കണ്ടെത്തൽ
Published on

കൊച്ചി : കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ 'ലവ് ജിഹാദ്' അല്ലെന്ന് പറഞ്ഞ് പോലീസിൻ്റെ കുറ്റപത്രം. റമീസ് യുവതിയെ നിർബന്ധിത മത പരിവർത്തനം നടത്തിയിട്ടില്ല എന്നാണ് ഇതിൽ പറയുന്നത്. (Kochi woman suicide case)

യുവതി ജീവനൊടുക്കിയത് പ്രണയം തുടരാനാകില്ല എന്ന മനോവിഷമത്തിലാണ് എന്നാണ് പോലീസിൻ്റെ കണ്ടെത്തൽ. ഈ ആഴ്ച കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.

റമീസിന് പുറമെ ഇയാളുടെ മാതാവും പിതാവും കേസിൽ പ്രതികളാണ്. ഇവരും ഇയാളുടെ സുഹൃത്തായ സഹദും നേരത്തെ തന്നെ അറസ്റ്റിലായിരുന്നു.

Times Kerala
timeskerala.com