കൊച്ചി : കേന്ദ്രമന്ത്രി സുരേഷ് ഗോപി തങ്ങൾക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുവെന്ന് പറഞ്ഞ് കോതമംഗലത്ത് ജീവനൊടുക്കിയ 23കാരിയുടെ സഹോദരൻ. (Kochi woman suicide case)
എൻ ഐ എ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചുവെന്നും, ഇക്കാര്യം ഡി ജി പിയെ അറിയിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയെന്നും യുവതിയുടെ സഹോദരൻ കൂട്ടിച്ചേർത്തു.
ഇവരുടെ വീട്ടിലും സുരേഷ് ഗോപി എത്തിയിരുന്നു. സംഭവത്തിൽ എൻ ഐ എ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കുടുംബം.