കൊച്ചി : കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് പത്തംഗ സംഘം രൂപീകരിച്ചു. അന്വേഷണം നടക്കുന്നത് മൂവാറ്റുപുഴ ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ്. (Kochi woman suicide case)
സംഘത്തിൽ ബിനാനിപുരം, കുട്ടമ്പുഴ എസ് എച്ച് ഒമർ ഉണ്ട്. മതം മാറ്റത്തിന് വിസമ്മതിച്ചതോടെ റമീസ് യുവതിയെ അവഗണിച്ചിരുന്നു. ഇതാണ് മരണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
ഇയാളുടെ മാതാവിനെയും പിതാവിനെയും ഉടൻ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും. ഇവരെയും കേസിൽ പ്രതി ചേർത്തേക്കും.