Suicide : മുഖത്ത് അടിയേറ്റു, ചുണ്ടുകൾക്ക് പരിക്ക്: കോതമംഗലത്തെ 23കാരി ജീവനൊടുക്കാൻ കാരണം പ്രതി റമീസിൻ്റെ അവഗണനയെന്ന് പോലീസ്

റമീസിനെ ഇന്നലെ രാത്രിയിൽ റിമാൻഡ് ചെയ്തിരുന്നു.
Suicide : മുഖത്ത് അടിയേറ്റു, ചുണ്ടുകൾക്ക് പരിക്ക്: കോതമംഗലത്തെ 23കാരി ജീവനൊടുക്കാൻ കാരണം പ്രതി റമീസിൻ്റെ അവഗണനയെന്ന് പോലീസ്
Published on

കൊച്ചി : കോതമംഗലത്തെ ടി ടി സി വിദ്യാർത്ഥിയായ 23കാരിയുടെ ആത്മഹത്യ സംബന്ധിച്ച് ഇന്ന് പ്രതി റമീസിൻ്റെ കുടുംബത്തെ ചോദ്യം ചെയ്യും. ഇവരെയും കേസിൽ പ്രതി ചേർക്കാൻ സാധ്യതയുണ്ട്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയേക്കും. (Kochi woman suicide case)

റമീസിനെ ഇന്നലെ രാത്രിയിൽ റിമാൻഡ് ചെയ്തിരുന്നു. പെൺകുട്ടിയുടെ മുഖത്ത് അടിയേറ്റ പാടും ചുണ്ടുകൾക്ക് പരിക്കും ഉണ്ടെന്നാണ് പോലീസ് കണ്ടെത്തിയത്. ഇന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കും.

അതേസമയം 23കാരി ജീവനൊടുക്കാൻ കാരണം പ്രതി റമീസിൻ്റെ അവഗണനയാണെന്നാണ് പോലീസ് പറയുന്നത്. മതം മാറാൻ സാധ്യമല്ല എന്ന് പറഞ്ഞതിന് പിന്നാലെ ഇയാൾ ഇവരെ അവഗണിച്ചിരുന്നു. ഫോണിലൂടെ മരിക്കാൻ പോകുന്നുവെന്ന് സന്ദേശം അയച്ചപ്പോഴും പോയി മരിച്ചോളാനാണ് ഇയാൾ പറഞ്ഞത്.

Related Stories

No stories found.
Times Kerala
timeskerala.com