കൊച്ചി : കോട്ടുവള്ളിയിൽ അയൽവാസിയായ വട്ടിപ്പലിശക്കാരിയുടെ ഭീഷണിയെത്തുടർന്ന് വീട്ടമ്മ പുഴയിൽച്ചാടി ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയായി തന്നെ തുടർന്ന് സാമ്പത്തിക ഇടപാട്. ആശ ബെന്നി 25 ലക്ഷത്തോളം രൂപയാണ് അയൽവാസിയായ ബിന്ദു, പ്രദീപ് എന്നിവരിൽ നിന്നും കടംവാങ്ങിയത്. (Kochi woman suicide case)
അത് എന്താണ് ചെയ്തത് എന്ന കാര്യത്തിൽ ആർക്കും ഒരു വിവരവുമില്ല. നാട്ടുകാരിൽ ചിലർക്ക് പണം കൊടുത്തെന്ന് ഇവരുടെ കുറിപ്പിൽ പറയുന്നുണ്ട്. ഇവരുമായി ബന്ധമുള്ളവരെക്കുറിച്ച് അന്വേഷണം നടത്താനൊരുങ്ങുകയാണ് പോലീസ്.