
കൊച്ചി : ഓൺലൈൻ ട്രേഡിങ് വഴി കൊച്ചിയിലെ വ്യവസായിയിൽ നിന്ന് 25 കോടി രൂപ തട്ടിയ ഡാനിയേൽ എന്ന വ്യക്തിയുമായി ബന്ധപ്പട്ട കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത് കാലിഫോർണിയയിൽ. (Kochi online trading fraud case)
പണം നിക്ഷേപിച്ചിരിക്കുന്നത് ഇന്ത്യയിലെ ഒരു ബാങ്കിൻ്റെ വിവിധ അക്കൗണ്ടുകളിലാണ്. ഡാനിയേൽ എന്ന പേര് യാഥാർത്ഥമാണോയെന്ന് സംശയിക്കുന്നുണ്ട്.
കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമ്പോൾ പൊലീസിന് മുന്നിൽ വെല്ലുവിളികളേറെയാണ്.