

കൊച്ചി: പ്രശസ്ത കലാകാരി ശോഭ ബ്രൂട്ടയുടെ ധ്യാനാത്മകവും ആഴത്തില്‍ പ്രതിധ്വനിക്കുന്നതുമായ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്ന കൊച്ചി-മുസിരിസ് ബിനാലെ 2025-26 ന്റെ ഔദ്യോഗിക കൊളാറ്ററല്‍ പ്രോജക്റ്റായ ആര്‍ഡി ഫൗണ്ടേഷന്‍ ദി ലൈറ്റ്നസ് ഓഫ് ബീയിംഗ് പ്രഖ്യാപിച്ചു. ഫോര്‍ട്ട് കൊച്ചിയിലെ മോച്ച ആര്‍ട്ട് കഫേയില്‍ 14ന് ആരംഭിക്കുന്ന പ്രദര്‍ശനം പ്രശസ്ത ക്യൂറേറ്ററും സാംസ്‌കാരിക ആര്‍ക്കൈവിസ്റ്റുമായ ഇന പുരി ക്യൂറേറ്റ് ചെയ്യുന്നു. (Kochi-Muziris)
1997 ല്‍ അശോക് വര്‍മ്മ സ്ഥാപിച്ച ആര്‍ഡി ഫൗണ്ടേഷന്‍ ഇന്ന് ഷെഫാലി വര്‍മ്മയുടെ നേതൃത്വത്തില്‍ കല, വിദ്യാഭ്യാസം, സമൂഹം എന്നിവയ്ക്കായി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ഉപദേശക സമിതിയിലും ഷെഫാലി വര്‍മ്മ അംഗമാണ്. ശോഭ ബ്രൂട്ടയുടെ കൃതികള്‍ അപൂര്‍വമായ ശാന്തതയും ആത്മീയ ബുദ്ധിശക്തിയും വഹിക്കുന്നു, അത് കാലാതീതവും ഇന്നത്തെ ലോകത്ത് അടിയന്തിരമായി ആവശ്യവുമാണെന്ന് തോന്നുന്നു. കൊച്ചി-മുസിരിസ് ബിനാലെയില്‍ അവരെ അവതരിപ്പിക്കുന്നത് അഭിമാനകരമാണെന്ന് ഷെഫാലി വര്‍മ്മ പറഞ്ഞു.
ദി ലൈറ്റ്നെസ് ഓഫ് ബീയിംഗിന്റെ കാതല്‍ ശോഭ ബ്രൂട്ടയുടെ അമൂര്‍ത്തീകരണം, ഐക്യം, ദൃശ്യ നിശബ്ദത എന്നിവയെക്കുറിച്ചുള്ള ആജീവനാന്ത പര്യവേക്ഷണമാണ്. ഇന്ത്യന്‍ കലാകാരന്മാരുമായുള്ള പതിറ്റാണ്ടുകളുടെ ഇടപെടലിലൂടെ രൂപപ്പെട്ട ഇന പുരിയുടെ ക്യൂറേറ്റോറിയല്‍ ദര്‍ശനത്തിലൂടെ, ബ്രൂട്ടയുടെ കൃതികള്‍ മോച്ച ആര്‍ട്ട് കഫേ അലങ്കരിക്കും.
മോച്ച ആര്‍ട്ട് കഫേയില്‍ അവരുടെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് കലയുടെ ആഴം, വിശുദ്ധി, നിശബ്ദ ശക്തി എന്നിവ അനുഭവവേദ്യമാക്കും.
കൊച്ചിയില്‍ പുതിയ പ്രേക്ഷകരെ കണ്ടുമുട്ടാന്‍ എന്റെ കലയ്ക്ക് ഈ അവസരം സൃഷ്ടിച്ചതിന് ആര്‍ഡി ഫൗണ്ടേഷനോടും ഇന പുരിയോടും നന്ദിയുണ്ട്. ബിനാലെ കണ്ടെത്തലിനുള്ള ഒരു ഇടമാണ്. ഈ സൃഷ്ടികളില്‍ സന്ദര്‍ശകര്‍ക്ക് സമാധാനത്തിന്റെ ഒരു നിമിഷം കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ശോഭ ബ്രൂട്ട പറഞ്ഞു.
കൊച്ചി-മുസിരിസ് ബിനാലെ 2025-26 ല്‍ ആരംഭിക്കുന്ന വേളയില്‍, ഇന്ത്യയുടെ സാംസ്‌കാരിക ഭാവനയെ രൂപപ്പെടുത്തുന്ന കലാപരമായ ശബ്ദങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിബദ്ധത ആര്‍ഡീ ഫൗണ്ടേഷന്‍ വീണ്ടും ഉറപ്പിക്കുന്നു. ഒരു പ്രദര്‍ശനം എന്നതിലുപരി, സമൂഹങ്ങളിലുടനീളം സംഭാഷണത്തിന് പ്രചോദനം നല്‍കാനും, അവബോധം വര്‍ദ്ധിപ്പിക്കാനും, അര്‍ത്ഥവത്തായ ബന്ധങ്ങള്‍ സൃഷ്ടിക്കാനുമുള്ള കലയുടെ കഴിവിലുള്ള ഫൗണ്ടേഷന്റെ ശാശ്വത വിശ്വാസത്തെ ഈ അവതരണം പ്രതിഫലിപ്പിക്കുന്നു.