കൊച്ചി : അൻസിൽ കൊലക്കേസിൽ പെൺസുഹൃത്ത് വിഷം കലക്കിയത് എനർജി ഡ്രിങ്കിൽ ആണെന്ന് കണ്ടെത്തി. കോതമംഗലത്ത് കൊല്ലപ്പെട്ട അൻസിൽ സ്ഥിരമായി എനർജി ഡ്രിങ്ക് ഉപയോഗിക്കുന്ന വ്യക്തിയാണ്. വീട്ടിലെ തെളിവെടുപ്പിനിടെയാണ് കാനുകൾ കണ്ടെത്തിയത്.(Kochi man's murder case )
മറ്റൊരു സുഹൃത്ത് വഴിയാണ് യുവതി ഇയാളെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. പലതവണ വിളിച്ചുവെങ്കിലും ഭയം മൂലം യുവാവ് പ്രതിയുടെ വീട്ടിലേക്ക് വന്നിരുന്നില്ല. മാസങ്ങൾ നീണ്ട ആസൂത്രണമാണ് യുവതി നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്.