കൊച്ചി : അൻസിൽ എന്ന യുവാവിനെ കോതമംഗലത്ത് പെൺസുഹൃത്ത് വിഷം കൊടുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതി കൊലപാതകം വളരെ നാളായി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പോലീസ് പറയുന്നത്.(Kochi man's murder case )
നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രതി വിഷം വാങ്ങിയ കടയിൽ തെളിവെടുപ്പ് നടത്തി. കസ്റ്റഡി കാലാവധി തീരുന്നതിന് മുൻപായി ശാസ്ത്രീയ തെളിവുകൾ കൂടി കണ്ടെത്തി കുറ്റപത്രം തയ്യാറാക്കും.
ഒരു മാസം മുൻപ് തന്നെ യുവതി കളനാശിനി വാങ്ങി സൂക്ഷിച്ചിരുന്നു. ഗൂഗിൾ പേ വഴിയാണ് ഒരു ലിറ്ററിൻ്റെ കളനാശിനിക്ക് പണമടച്ചത്. സാമ്പത്തിക തർക്കത്തിന് പരിഹാരം ആയില്ലെങ്കിൽ ഇയാളെ വകവരുത്താൻ ആയിരുന്നു പ്രതിയുടെ ഉദ്ദേശ്യം.