കൊച്ചി : കോതമംഗലത്ത് യുവാവിനെ വിഷം നൽകി കൊലപ്പെടുത്തിയ പെൺസുഹൃത്തിൻ്റെ വീട്ടിലടക്കം പരിശോധനയുമായി പോലീസ്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. (Kochi man's murder case)
ചേലാട് സ്വദേശിനിയായ അദീന പൊലീസിന് നൽകിയ മൊഴി ലായനിയിൽ വിഷം കൊടുത്ത് കൊന്നു എന്ന് മാത്രമാണ്. ഇത് എന്ത് ലായനി ആണെന്ന് അവർ പറഞ്ഞിട്ടില്ല. പോലീസ് ഇന്ന് ഇവരുടെ ചെമ്മീൻ കുത്തിലുള്ള വീട്ടിൽ പരിശോധന നടത്തും. കൊല്ലപ്പെട്ട അൻസിലിൻ്റെയും യുവതിയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി ഉടൻ രേഖപ്പെടുത്തും.
ഇന്നലെ രാത്രി അദീനയെ കൊലപാതക കുറ്റം ചുമത്തി റിമാൻഡ് ചെയ്ത് കാക്കനാട് ജയിലിലേക്ക് മാറ്റിയിരുന്നു. പോലീസ് തിങ്കളാഴ്ച്ച പ്രതിക്കായി കസ്റ്റഡി അപേക്ഷ നൽകുമെന്നാണ് വിവരം. ഏറെക്കുറെ ഷാരോൺ വധക്കേസിനോട് സാമ്യമുള്ള ഒരു കേസാണിത്. എന്നാൽ, അൻസിൽ വിവാഹിതനും മക്കൾ ഉള്ള വ്യക്തിയുമായിരുന്നു.