കൊച്ചി : കോതമംഗലത്ത് അൻസിൽ എന്ന യുവാവ് വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി കുടുംബവും സുഹൃത്തും. (Kochi man's murder case)
വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നൽകിയതിന് ശേഷം 'വിഷം കൊടുത്ത് ഇവിടെ കിടത്തിയിട്ടുണ്ട്, എടുത്ത് കൊണ്ട് പോ..' എന്ന് പെൺസുഹൃത്ത് പറഞ്ഞതായി യുവാവിൻ്റെ സുഹൃത്ത് വെളിപ്പെടുത്തി.
മുപ്പതുകാരിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 'നിൻ്റെ മകനെ വിഷം കൊടുത്ത് കൊല്ലു'മെന്ന് യുവതി അൻസിലിൻ്റെ ഉമ്മയോടും പറഞ്ഞുവെന്നാണ് വിവരം.