കൊച്ചി : കോതമംഗലത്ത് യുവാവ് വിഷം ഉള്ളിൽച്ചെന്ന് മരണപ്പെട്ട സംഭവത്തിൽ പെൺസുഹൃത്ത് പോലീസിനോട് കുറ്റസമ്മതം നടത്തിയെന്ന് സൂചന. അൻസിൽ എന്ന 38കാരനാണ് മരിച്ചത്. ഇയാൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്. (Kochi man's murder case)
പെൺസുഹൃത്ത് വിഷം നൽകിയതായി അൻസിൽ ബന്ധുക്കളെ അറിയിച്ചിരുന്നു. മുപ്പതുകാരിയായ യുവതി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. ചേലാട്ടെ ഒരു കടയിൽ നിന്നാണ് ഇവർ കീടനാശിനി വാങ്ങിയത്. ഇതിൻ്റെ കുപ്പി കണ്ടെടുത്തു.
ക്രിമിനൽ പശ്ചാത്തലമുള്ള അൻസിൽ വിവാഹിതനായ, മക്കളുള്ള വ്യക്തിയാണ്. യുവതിക്ക് ദുരനുഭവങ്ങൾ ഉണ്ടായതിനാൽ മനപ്പൂർവ്വം വിളിച്ചുവരുത്തി വിഷം കലർത്തി നൽകുകയായിരുന്നുവെന്നാണ് സംശയം. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തും.