കൊച്ചി : കോതമംഗലത്തെ യുവാവിൻ്റെ മരണം വിഷം ഉള്ളിൽച്ചെന്നാണെന്ന് സ്ഥിരീകരിച്ചു. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കളനാശിനി ഉള്ളിൽച്ചെന്നാണ് അൻസിൽ മരിച്ചതെന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്. (Kochi man murder case)
ഇതോടെ കസ്റ്റഡിയിലുള്ള പെൺസുഹൃത്തിൻ്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. പോസ്റ്റ്‌മോർട്ടം നടപടികൾ നടന്നത് കളമശേരി മെഡിക്കൽ കോളേജിൽ ആയിരുന്നു. അമിത അളവിൽ വിഷം ഉള്ളിൽ ചെന്നിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഇയാൾ മരിച്ചത്. വീട്ടിൽ വിളിച്ചുവരുത്തി പെൺസുഹൃത്ത് വിഷം നൽകിയെന്ന് ഇയാൾ ആംബുലൻസിൽ വച്ച് സുഹൃത്തിനോട് പറഞ്ഞിരുന്നു. ഇയാൾ ഇക്കാര്യം പോലീസിനോട് പറഞ്ഞു. വിവാഹിതനായ അൻസിലിന് മക്കളുമുണ്ട്. മുപ്പതുകാരിയുമായി ഏറെ നാളായി സൗഹൃദത്തിലായിരുന്നു.