
ന്യൂഡൽഹി: കൊച്ചി-ലണ്ടന്‍ വിമാന സര്‍വീസ് നിര്‍ത്തലാക്കില്ലെന്ന് കെ.സി. വേണുഗോപാൽ. ടിക്കറ്റ് ബുക്കിങ് പുനരാരംഭിക്കുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചതായി കെ.സി. വേണുഗോപാല്‍ എം.പി അറിയിച്ചു. വ്യോമയാന മന്ത്രാലയത്തിന്‍റെ നടപടി യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ്. ബദല്‍ പരിഹാരമാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്താതെ ഈ റൂട്ടിലെ വിമാന സര്‍വീസ് നിര്‍ത്തലാക്കുന്നത് യാത്രാ സമയം വര്‍ധിക്കുന്നതിനും യാത്രക്കാര്‍ക്കുണ്ടാകുന്ന അസൗകര്യത്തിന് പുറമെ ഉയര്‍ന്ന സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്നും കെ.സി. വേണുഗോപാല്‍ വ്യോമയാന മന്ത്രിയെ ധരിപ്പിച്ചു. (K. C. Venugopal)
കേരളത്തിനും യു.കെക്കും ഇടയില്‍ യാത്ര ചെയ്യുന്ന പ്രവാസികള്‍, വിദ്യാര്‍ഥികള്‍, ബിസിനസ് പ്രഫഷണലുകള്‍, വിനോദ സഞ്ചാരികള്‍ എന്നിവരുള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള ധാരാളം യാത്രക്കാര്‍ കൊച്ചി-ലണ്ടന്‍ റൂട്ട് ഫ്‌ളൈറ്റിനെ ആശ്രയിക്കുന്നുണ്ടെന്നും കെ.സി. വേണുഗോപാൽ മന്ത്രിയെ അറിയിച്ചു.