കൊച്ചി : ഐ ടി വ്യവസായിയെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ചുവെന്ന പരാതിയിൽ കൊച്ചിയിൽ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ വൻ വഴിത്തിരിവ്. ആരോപണം വ്യാജമാണെന്നും തന്നെ വ്യവസായി ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് പ്രതിയായ യുവതി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. (Kochi Honey trap case)
കഴിഞ്ഞ ദിവാമാണ് തൃശൂർ സ്വാദേശിനിയെയും ഭർത്താവിനെയും കൊച്ചി സെൻട്രൽ പോലീസ് കസ്റ്റഡിയിൽ എടുത്തത്. 50,000 രൂപ തനിക്ക് ലഭിക്കാനുള്ള ശമ്പള കുടിശ്ശിക ആണെന്നും യുവതി പറയുന്നു. ഇവർ വ്യവസായിക്കെതിരെ ലൈംഗിക പീഡന പരാതി നൽകാൻ ഒരുങ്ങുകയാണ്.