അവബോധമില്ലാത്തതിനാലും ഭയവും മൂലമാണ് സൈബർ കുറ്റകൃത്യങ്ങൾക്ക് ആളുകൾ ഇരയാക്കപെടുന്നതെന്ന് കൊച്ചി സൈബർ ക്രൈം പോലീസ്

അവബോധമില്ലാത്തതിനാലും ഭയവും മൂലമാണ് സൈബർ കുറ്റകൃത്യങ്ങൾക്ക് ആളുകൾ ഇരയാക്കപെടുന്നതെന്ന് കൊച്ചി സൈബർ ക്രൈം പോലീസ്
Published on

കൊച്ചി: സൈബര്‍ ഭീഷണികളെക്കുറിച്ചും സാമ്പത്തിക സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള രീതികളെക്കുറിച്ചും ഡിജിറ്റല്‍ ഉപേഭോക്താക്കളെ ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായി ബജാജ് ഫിനാൻസ് ലിമിറ്റഡ് സൈബര്‍ സുരക്ഷാ - ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. മുളവുകാട് ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ കമ്മ്യൂണിറ്റി ഹാളില്‍ നോക്കൗട്ട് ഡിജിറ്റല്‍ ഫ്രോഡ് എന്ന പേരില്‍ നടന്ന പരിപാടിയില്‍ വിവിധ സൈബര്‍ തട്ടിപ്പുകളെക്കുറിച്ചും ഇതിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും കൊച്ചി സൈബര്‍ പോലീസ് സ്‌റ്റേഷന്‍ എഎസ്‌ഐ ശ്യാം കുമാര്‍ വി സംസാരിച്ചു.

സൈബർ കുറ്റകൃത്യങ്ങളിൽ ഇരയാക്കപെടുന്നത് ഭയവും അജ്ഞതയും മൂലമെന്ന് പരിപാടിയില്‍ സംസാരിച്ച എഎസ്‌ഐ ശ്യാം കുമാര്‍ വി പറഞ്ഞു. തട്ടിപ്പിനിരയായാൽ എത്രയും പെട്ടെന്ന് പരാതി നൽകണം. ഇത് തട്ടിപ്പുകാരെ പിടികൂടാനും നഷ്ടപെട്ട പണം തിരിച്ചു കിട്ടുന്നതിനും സഹായകരമാവുമെന്ന് അദ്ദേഹം കൂട്ടിചേർത്തു.

50 - ലധികം പേർ പങ്കെടുത്ത പരിപാടിയിൽ വ്യാജ ഒടിപി തട്ടിപ്പ്, ഫിഷിംഗ് തട്ടിപ്പ്, ഡിജിറ്റല്‍ അറസ്റ്റ്, സാമ്പത്തിക വായ്പ തട്ടിപ്പ്, പെന്‍ഷന്‍ തട്ടിപ്പ്, മറ്റ് തട്ടിപ്പുകള്‍ എന്നിവയെക്കുറിച്ചും ബോധവത്ക്കരണം നടത്തി. നോക്കൗട്ട് ഡിജിറ്റല്‍ ഫ്രോഡ് പ്രോഗ്രാം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ എന്‍ബിഎഫ്‌സികള്‍ക്കുള്ള 2024 ലെ ഫ്രോഡ് റിസ്‌ക് മാനേജ്മെന്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കൊച്ചി സിറ്റി റിട്ട.എസിപി പി.എം വര്‍ഗീസ് പരിപാടിയിൽ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com