കൊച്ചി : കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർക്ക് കുത്തേറ്റു. ഗ്രേസി ജോസഫിനെ കുത്തിപ്പരിക്കേൽപ്പിച്ചത് മകനാണ്. ജെസിൻ ലഹരിക്കടിമയാണെന്നാണ് സൂചന. (Kochi corporation former councilor stabbed by son)
പണം ചോദിച്ചെത്തിയപ്പോഴാണ് വാക്കുതർക്കം ഉണ്ടായത്. ഇതിനിടെ ഇയാൾ ഗ്രേസിയെ കുത്തുകയായിരുന്നു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ജെസിൻ ഒളിവിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.