'കേരളത്തിൻ്റെ അഭിമാനം ലോകത്തിൻ്റെ ഹൃദയത്തിൽ !': വീണ്ടും ആഗോള അംഗീകാരം; 2026-ൽ നിർബന്ധമായും കണ്ടിരിക്കേണ്ട 10 ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളിൽ കൊച്ചി | Kochi

ഇത് കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ
Kochi among 10 trending destinations to visit in 2026
Published on

തിരുവനന്തപുരം: കേരളത്തിന് അഭിമാനമായി ആഗോള തലത്തിൽ വീണ്ടും അംഗീകാരം. 2026-ൽ ലോകം നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കൊച്ചി ഇടം നേടി. ലോകപ്രശസ്ത യാത്രാ ബുക്കിങ് പ്ലാറ്റ്‌ഫോമായ Booking.com തയ്യാറാക്കിയ 10 ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളുടെ പട്ടികയിലാണ് കൊച്ചി ഈ നേട്ടം സ്വന്തമാക്കിയത്.

ലോകോത്തര ഡെസ്റ്റിനേഷനുകൾ ഉൾപ്പെട്ട പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഇടം നേടിയ ഏക വിനോദസഞ്ചാര കേന്ദ്രമാണ് കൊച്ചി. കേരള ടൂറിസത്തിന് ലഭിച്ച ഈ ആഗോള അംഗീകാരം ലോക ടൂറിസം ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന നേട്ടമാണെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

വിയറ്റ്‌നാം, സ്‌പെയിൻ, കൊളംബിയ, ചൈന, ബ്രസീൽ, ഓസ്‌ട്രേലിയ, ജർമ്മനി, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലെ കേന്ദ്രങ്ങൾക്കൊപ്പമാണ് കൊച്ചിയും തിരഞ്ഞെടുക്കപ്പെട്ടത്. "സാംസ്കാരിക പൈതൃകം, രുചിയുടെ ലോകം, മനോഹര തീരങ്ങൾ—ഇതാണ് നമ്മുടെ കൊച്ചിയുടെ മാജിക്." ഈ അംഗീകാരം കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com