തൃക്കാക്കരയപ്പനൊപ്പം തുമ്പപ്പൂവും അണിനിരക്കും പൂക്കളം; തിരുവോണ നാളിലെ അത്തപൂക്കളം ഒരുക്കുന്നതും എങ്ങനെ എന്ന് അറിയാം |Athapookalam

Athapookalam
Published on

തിരുവോണ ദിവസത്തെ പൂക്കളമാണ് ഏറ്റവും മികച്ചത്. ഓണാഘോഷത്തിന്റെ സവിശേദിനമാണ് തിരുവോണം. തിരുവോണ നാളിലെ പൂക്കളത്തിന് നടുവിൽ തൃക്കാക്കരയപ്പനും തുമ്പപ്പൂവും ഒപ്പം പല നിറത്തിലുള്ള പൂക്കളും ചേര്‍ത്ത് 10 ലെയര്‍ പൂക്കളമാണ് ഒരുക്കുക. (Athapookalam)

ചില പ്രദേശങ്ങളിൽ തിരുവോണ നാളിൽ പൂക്കളം തയ്യാറാക്കുന്ന രീതിയിലും വ്യത്യാസമുണ്ട്. തിരുവോണ ദിവസം രാവിലെ പൂക്കളത്തിൽ പലകയിട്ട് അരിമാവു പൂശി അതിന്റെ പുറത്ത് നാക്കിലയിട്ട് അരിമാവു പൂശുന്നു. മണ്ണുകൊണ്ടോ തടികൊണ്ടോ തൃക്കാക്കരയപ്പന്റെ വിഗ്രഹങ്ങൾ നിർമിച്ച് ഇലയിൽ പ്രതിഷ്ഠിക്കും. വിഗ്രഹങ്ങൾ പൂക്കൾ കൊണ്ട് അലങ്കരിക്കുകയും പാലട, പഴം, ശർക്കര തുടങ്ങിയവ നിവേദിക്കുകയും ചെയ്യുന്നു. ചതയം വരെ ദിവസത്തിൽ മൂന്നു നേരവും പൂജയുണ്ടായിരിക്കും.

കുടുംബത്തിലെ കാരണവരാണ് പൂജ നടത്തേണ്ടത്. ഓണം കാണാൻ എഴുന്നള്ളുന്ന തൃക്കാക്കരയപ്പനെ ആർപ്പുവിളിച്ചും കുരവയിട്ടും ആണ് സ്വീകരിക്കുന്നത്. ചതയം കഴിഞ്ഞ് ഏതെങ്കിലും നല്ല ദിവസം നോക്കി പ്രതിഷ്ഠ ഇളക്കുന്നു. ഈ ചടങ്ങ് മിക്കവാറും ഉത്തൃട്ടാതി നാളിലായിരിക്കും. കേരളത്തിൻ്റെ എല്ലാ ഭാഗത്തും ഇത്തരത്തിലുള്ള ആഘോഷം ഇല്ല.

Related Stories

No stories found.
Times Kerala
timeskerala.com