
ഇന്ന് ഉത്രാടം. മലയാളികൾ കാത്തിരിക്കുന്ന തിരവോണത്തിന് ഇനി ഒരു നാൾ മാത്രം. ഒന്നാം ഓണമെന്നാണ് പൊതുവേ ഉത്രാട നാളിനെ വിശേഷിപ്പിക്കുന്നത്. ഒന്നാം ഓണമായ ഉത്രാടത്തെ കുട്ടികളുടെ ഓണം എന്നും പറയാറുണ്ട്. കുട്ടികൾ വീട്ടിൽ ഓണം ആഘോഷിക്കുകയും മുതിർന്നവർ തിരുവോണം ആഘോഷിക്കാനുള്ള അവസാന വട്ട ഒരുക്കങ്ങൾക്കായി പരക്കംപായുകയും ചെയ്യും. ഇതിനെയാണ് ഉത്രാടപ്പാച്ചിൽ എന്ന് വിളിക്കുന്നത്. ഒന്നാം ഓണമായ ഉത്രാടത്തെ കുട്ടികളുടെ ഓണം എന്നും പറയുന്നു. (Uthradam)
ഉത്രാട ദിനത്തിലെ പൂക്കളം
ഉത്രാട നാളിലാണ് ഏറ്റവും വലിയ പൂക്കളം ഇടേണ്ടത്. ഈ പൂക്കളം തിരുവോണ ദിവസം വരെ കാത്തുസൂക്ഷിക്കണമെന്നാണ് വിശ്വാസം. തിരുവോണ ദിവസം ഈ പൂക്കളത്തിലേക്ക് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുകയും ചെയ്യും. ഇത് ചില പ്രദേശങ്ങളിലെ മാത്രം ചിട്ടയാണ്. ഒമ്പത് വരികളുള്ള പൂക്കളത്തിൽ തുളസി, തുമ്പപൂ, ശംഖുപുഷ്പം, ജണ്ടുമല്ലി, മുല്ലപ്പൂ, വാടാമല്ലി, വെള്ള റോസ, പിച്ചകം, കാക്കപ്പൂവ് എന്നിവ ഉൾപ്പെടുത്താവുന്നതാണ്.