'ഉറുമ്പോണം, തുമ്പിക്കോണം, പിന്നെ എനിക്കോണം' ഉറുമ്പുക്കൾക്കായി ഒരുക്കാം ഓണ സദ്യ|Urumponam

Urumponam
Published on

മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ജാതിമതഭേദമന്യേ എല്ലാ മലയാളികളും ഓണത്തെ വരവേൽക്കുന്നു. പൂക്കളമിട്ടും, ഊഞ്ഞാൽ അടിയും, ആർത്തുല്ലസിച്ചും അങ്ങനെ ഓണനാളുകൾ കടന്നു പോകുന്നു. ഓണം എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തുക ഓണസദ്യയാണ്. തൂശനിലയിട്ട് പല കൂട്ടം വിഭവങ്ങളാൽ സമ്പന്നമാണ് ഓണ സദ്യ. (Urumponam)

ഓണം നമുക്ക് മാത്രമല്ല, ഭൂമിയിലെ എല്ലാ സഹജീവികൾക്കും ഓണം ഉണ്ട്. അതിനാൽ നാം ഓണമുണ്ണുമ്പോൾ ചുറ്റുമുള്ളവരെയും ഊട്ടണം എന്നാണ്. ഇതിനായി ഒരാചാരം പണ്ടു മുതൽ കേരളത്തിൽ നിലനിന്നിരുന്നു.  അതാണ് ഉറുമ്പൂട്ട് അഥവാ ഉറുമ്പോണം. അരിവറുത്ത് ശർക്കരയും തേങ്ങാപീരയും ചേർത്തിളക്കി വാഴയിലയിൽ വീടിന്റെ പരിസരങ്ങളിലോ നാലു മൂലയ്ക്കോ വച്ച് ഉറുമ്പുകൾക്ക് ഓണത്തിന് നൽകുമായിരുന്നു. ഇലക്കീറിന്റെ ഒരറ്റത്ത് തിരി തെളിച്ചും വയ്ക്കുമായിരുന്നു. ചില ഇടങ്ങളിൽ  ഓണപ്പായസം ഇലയിൽ തുള്ളി തുള്ളിയായി വീഴ്ത്തി ഉറുമ്പുക്കൾക്ക് അവ ഭക്ഷിക്കാൻ തക്കവണ്ണം ഒരുക്കുന്നു. ഉറുമ്പോണം, തുമ്പിക്കോണം പിന്നെ എനിക്കോണം എന്നിങ്ങനെ ഒരു പഴമൊഴി തന്നെയുണ്ടായിരുന്നു.

തിരുവോണസദ്യ ഉണ്ണുന്നതിന് മുന്നേ നമുക്ക് ചുറ്റുമുള്ള മറ്റു ജീവജാലങ്ങളുടെയും വയർ നിറയ്ക്കണം എന്നാണ് വിശ്വാസം.  ഉറുമ്പുകൾക്കു നൽകിയശേഷം ഒരു പങ്ക് തുമ്പികൾക്കായി ചെടിയുടെ ഇലകളിൽ വയ്ക്കുന്ന പതിവും ചിലയിടങ്ങളിൽ ഉണ്ട്. പുഴയുടെ അടുത്താണ് വീടെങ്കിൽ ഒരുപിടി അരി മീനുകൾക്കും നൽകും. ഓണസദ്യ ഉണ്ട് കഴിഞ്ഞാണത്രെ പല്ലിക്ക് ഓണം നൽകുക. പണ്ടുകാലങ്ങളിൽ ഓണത്തിന് നിലനിന്നിരുന്ന ആചാരങ്ങളുടെ മഹത്വം വിളിച്ചോതുന്ന ചിട്ടകളാണിവയെല്ലാം.

Related Stories

No stories found.
Times Kerala
timeskerala.com