അറിവിന്റെ ആദ്യാക്ഷരം നിത്യേന നടത്തുന്ന ക്ഷേത്രം, ശ്രീകോവിലൊ സോപാനമോ ഇല്ലാത്ത, അറിവിന്റെയും വിദ്യയുടെയും പ്രകാശമായി നിലകൊള്ളുന്ന, ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് സരസ്വതീ ക്ഷേത്രം | Panachikkadu Temple

ദുർഗ്ഗാഷ്ടമിയും മഹാനവമിയും ഒഴികെ വർഷത്തിൽ എല്ലാ ദിവസവും ഇവിടെ വിദ്യാരംഭം നടത്തിപ്പോരുന്നു
Panachikkadu Temple
Published on

കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇടം നേടിയൊരു ക്ഷേത്രമുണ്ട്. അറിവിന്റെയും വിദ്യയുടെയും പ്രകാശമായി നിലകൊള്ളുന്ന പനച്ചിക്കാട് സരസ്വതീ ക്ഷേത്രം (Panachikkadu Temple). 'ദക്ഷിണ മൂകാംബിക' എന്ന് അറിയപ്പെടുന്ന ഈ ക്ഷേത്രം സരസ്വതീ ദേവിയുടെ ഏറെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ ദേവിയുടെ അനുഗ്രഹം തേടി ഇവിടേക്ക് എത്തുന്നു.

കോട്ടയം ജില്ലയിലെ പനച്ചിക്കാട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പനച്ചിക്കാട് ക്ഷേത്രം വളരെ പഴക്കമുള്ള ഒരു വിഷ്ണു ക്ഷേത്രമാണ്. വിഷ്ണു ക്ഷേത്രമാണ് എങ്കിൽ പോലും, ഈ ക്ഷേത്രം പ്രസിദ്ധമായത് സരസ്വതീ ക്ഷേത്രം എന്ന നിലയിലാണ്. വിഷ്ണുവിനോടൊപ്പം സരസ്വതീയെയും ആരാധിക്കുന്ന ഈ ക്ഷേത്രത്തിൽ ഇരുവർക്കും തുല്യപ്രധാനയമാണ് ഉള്ളത്. ക്ഷേത്രത്തിന്റെ തെക്കുവശത്തുള്ള ഒരു ചെറിയ കുളത്തിന്റെ കരയിലാണ് സരസ്വതി ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. മഹാവിഷ്ണുവിനെ തൊഴുതതിന് ശേഷമാണ് സരസ്വതീയെ ഭക്തർ തൊഴുന്നത്.

പനച്ചിക്കാട് ക്ഷേത്രത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത ക്ഷേത്രത്തിൽ ശ്രീകോവിലൊ സോപാനമോ ഇല്ലായെന്നതാണ്. വിഷ്ണു ക്ഷേത്രത്തിന് തെക്ക് മാറി ഒരു കുളത്തിന്റെ അരികിലാണ് സരസ്വതീ ദേവി കുടിയിരിക്കുന്നത്. കുളവും കുളത്തിന് ചുറ്റും പടർന്നു പന്തലിച്ച വള്ളിച്ചെടിയുമാണ് സരസ്വതീ ദേവിയുടെ അലങ്കാരം. ഈ വള്ളിച്ചെടികളുടെ മേലാപ്പിനുള്ളിലാണ് അറിവിന്റെ സർവ്വവ്യാപിയായ സരസ്വതീ ദേവിയുടെ മൂലവിഗ്രഹം കുടിയിരിക്കുന്നത്. ക്ഷേത്രത്തിലെത്തുന്ന ഭക്തർ ആദ്യം വിഷ്ണുവിനെ തൊഴുത ശേഷം സരസ്വതീയെ ദർശിക്കുന്ന. ഇതിനു ശേഷം ഗണപതി, ശിവന്‍, ശാസ്താവ്, യക്ഷി, നാഗരാജാവ് എന്ന ക്രമത്തിലാണ് മറ്റു ദേവതകളെ ദർശിക്കുന്നത്.

പനച്ചിക്കാട് ക്ഷേത്രത്തിലെ സരസ്വതീ സങ്കേതം തീർത്തും സവിശേഷമാണ്. വള്ളിപ്പടർപ്പുകൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന മൂലവിഗ്രഹം അത്യധികം ദിവ്യമായി കരുതപ്പെടുന്നു. ഈ വിഗ്രഹത്തെ ആവരണം ചെയ്ത് വളർന്നു നിൽക്കുന്നത് മറ്റെങ്ങും കാണാത്ത 'സരസ്വതീ ലത' ആണെന്നാണ് വിശ്വാസം. വിഗ്രഹത്തിന്റെ കാൽപ്പാദങ്ങളെ തഴുകിക്കൊണ്ട് ഒഴുകിയെത്തുന്ന തീർത്ഥജലമാണ് മറ്റൊരു സവിശേഷത. ഈ നീരുറവ ഒരിക്കലും വറ്റില്ല എന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ എല്ലാ പൂജകൾക്കും ആവശ്യമായ ജലം ഈ കുളത്തിൽ നിന്നാണ് ശേഖരിക്കുന്നത്. വിഷ്ണുപാദം തഴുകിയെത്തുന്ന ഗംഗാ നദിയെപ്പോലെ, ഇവിടെ വിഷ്ണു സന്നിധിയിൽ നിന്നാണ് ഈ പുണ്യതീർത്ഥം സരസ്വതീദേവിയുടെ അടുത്തേക്ക് ഒഴുകിയെത്തുന്നത്.

പനച്ചിക്കാട് സരസ്വതീ ക്ഷേത്രത്തിലെ ആരാധനാക്രമങ്ങളിലും അനുബന്ധ സ്ഥലങ്ങളിലും നിരവധി അതുല്യമായ സവിശേഷതകളുണ്ട്. സരസ്വതീ ക്ഷേത്രത്തിനു പടിഞ്ഞാറ് ഭാഗത്ത്, ഒരൽപം മുകളിലായി മൂലബിംബത്തിന് കാവൽ നിൽക്കുന്ന യക്ഷി കുടികൊള്ളുന്നു. ഇതിന് അടുത്തായി തന്നെ ബ്രഹ്മരക്ഷസ്സിന്റെ പ്രതിഷ്‌ഠയും കാണുവാൻ സാധിക്കുന്നതാണ്. കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളെ അപേക്ഷിച്ച് പനച്ചിക്കാട് ക്ഷേത്രത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെന്ന പോലെ, ദുർഗ്ഗാഷ്ടമിയും മഹാനവമിയും ഒഴികെ വർഷത്തിൽ എല്ലാ ദിവസവും ഇവിടെ വിദ്യാരംഭം നടത്തിപ്പോരുന്നു.

ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും പ്രശസ്തവുമായ വഴിപാടാണ് സാരസ്വതം നെയ്യ്. ബുദ്ധി, അറിവ്, ഓർമ്മശക്തി എന്നിവയെ ഉത്തേജിപ്പിക്കുന്ന ഈ ഔഷധം, നിർദ്ദേശിച്ച പ്രകാരം സരസ്വത സൂക്തം ജപിച്ചുകൊണ്ട് ശുദ്ധീകരിച്ച് നൽകുന്നതാണ്. സരസ്വതീദേവിക്ക് സാരസ്വത സൂക്താർച്ചനയും മഹാവിഷ്ണുവിന് പുരുഷ സൂക്താർച്ചനയുമാണ് ക്ഷേത്രത്തിലെ പ്രധാന അർച്ചനകൾ. യക്ഷിക്ക് വറയും രക്ഷസ്സിന് പാൽപായസവും ശാസ്താവിന് തേങ്ങ തിരുമ്മിയ നരത്തല നിവേദ്യവും, ശിവന് ധാരയും കൂവളമാലയും, ഗണപതിക്ക് ഒറ്റയപ്പവും കറുകമാലയും വഴിപാടായി സമർപ്പിക്കുന്നു.

Summary: Panachikkadu Saraswathi Temple also known as Dakshina Mookambika, is one of Kerala’s most revered shrines dedicated to Goddess Saraswathi. The temple is famed for its Vidyarambham ceremony, where children write their first letters on Vijayadasami.

Related Stories

No stories found.
Times Kerala
timeskerala.com