ആലപ്പുഴ : പിച്ചു അയ്യർ ജംഗ്ഷന് സമീപത്തെ ബവ്കോ ഔട്ട് ലൈറ്റിന് മുന്നിൽ കത്തിക്കുത്ത്. മദ്യം വാങ്ങാൻ ക്യൂ നിൽക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. സംഭവത്തിൽ കളരിക്കൽ സ്വദേശി റാഫിക്ക് (59) ഗുരുതര പരുക്കേറ്റു.പരുക്കേറ്റ റാഫിയെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റി. റാഫിയെ കുത്തിയ പ്രതി വിനോദ് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. ബിയർ കുപ്പി കൊണ്ടാണ് വിനോദ് റാഫിയെ കുത്തിയത്. റാഫിയുടെ കഴുത്തിനാണ് കുത്തേറ്റത്.