നെടുമങ്ങാട് പൂക്കടയിൽ കത്തിക്കുത്ത്; യുവാവിന് കുത്തേറ്റു

Man stabbed to death in Kochi
Published on

തിരുവനന്തപുരം: ജില്ലയിലെ , നെടുമങ്ങാട് പൂക്കടയിൽ കത്തിക്കുത്ത്. തമിഴ്നാട് സ്വദേശി അനീസ് കുമാർ എന്ന യുവാവിനെ , പൂക്കടയിലെ ജീവനക്കാരനായ കട്ടപ്പയാണ് കുത്തിയത്. സംഭവത്തിൽ പൂക്കട ഉടമ രാജനെയും കട്ടപ്പയെയും പോലീസ് കസ്റ്റഡിയിലെടുത്തു.പണം നൽകുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട കട്ടപ്പയെ പിന്തുടർന്ന് പോലീസ് പിടികൂടുകയായിരുന്നു. രാജന്റെ കടയിൽ പൂക്കൾ എത്തിക്കുന്നത് കുത്തേറ്റ അനീസായിരുന്നു. രാജനും അനീസും തമ്മിലാണ് തർക്കമുണ്ടായത്. പൊടുന്നനെ പൂവെട്ടുന്ന കത്രിക ഉപയോ​ഗിച്ച് കട്ടപ്പ അനീസിന്റെ നെഞ്ചിന് കുത്തുകയായിരുന്നു.കുത്തേറ്റ അനീസിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com