
തിരുവനന്തപുരം : കേരളത്തിൽ നെല്ല് സംഭരണത്തിനായി 100 കോടി രൂപ കൂടി അനുവദിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. തുക അനുവദിച്ചിരിക്കുന്നത് നെല്ല് സംഭരണ ചുമതലയുള്ള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷനാണ്. (KN Balagopal to farmers)
ഈ തുക നൽകിയിരിക്കുന്നത് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സംഭരിച്ച നെല്ലിൻ്റെ സബ്‌സിഡി വിതരണത്തിനായാണ്.