തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജിൽ അപകടത്തെ തുടർന്ന് ആരോഗ്യമന്ത്രി വീണ ജോർജിന് നേരെയുണ്ടാകുന്ന സമരങ്ങളെ വിമർശിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തി. ഒരു മരണത്തെയാണ് യൂത്ത് കോൺഗ്രസും ബി ജെ ജെപിയും ആഘോഷമാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. (KN Balagopal supports Veena George )
അപകടമുണ്ടാകുന്ന സമയത്ത് അതിൻ്റെ പേരിൽ ധിക്കാരവും ഗുണ്ടായിസവും കാണിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങൾ ചെയ്ത അത്രയും സമരങ്ങൾ കോൺഗ്രസും ബി ജെ പിയും ചെയ്തിട്ടുണ്ടാകില്ല എന്നും, ആരെങ്കിലും ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയാൽ അവരെ ആക്രമിക്കുന്ന രീതിയിലേക്ക് പോകുന്നതാണോ സമരങ്ങളെന്നും അദ്ദേഹം ചോദിച്ചു.
നിലവാരമില്ലാത്ത സമരങ്ങൾ നടത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.