KN Balagopal on GST reforms

GST : 'GST പരിഷ്‌ക്കരണത്തിൻ്റെ ഭാഗമായി കൃത്യമായ പഠനങ്ങൾ നടത്തിയിട്ടില്ല, തീരുമാനത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ പങ്കു വഹിച്ചിട്ടുണ്ട്': ധനമന്ത്രി KN ബാലഗോപാൽ

ഉൽപ്പന്നങ്ങൾക്ക് വില കുറയുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ ഒരു സംസ്ഥാനം പോലും എതിരഭിപ്രായം ഉന്നയിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Published on

തിരുവനന്തപുരം : കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ജി എസ് ടി കൗൺസിലിന്റെ തീരുമാനത്തിൽ പങ്കുവഹിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഉൽപ്പന്നങ്ങൾക്ക് വില കുറയുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ ഒരു സംസ്ഥാനം പോലും എതിരഭിപ്രായം ഉന്നയിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (KN Balagopal on GST reforms)

ജനങ്ങൾക്ക് നേട്ടം കിട്ടണമെന്നാണെന്നും, എന്നാൽ നികുതി കുറയ്ക്കുന്ന സമയത്ത് പല കമ്പനികളും ഇതിന്‍റെ നേട്ടം ജനങ്ങളിലേക്ക് എത്തിക്കില്ല എന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാര്യം കേന്ദ്ര മന്ത്രിമാരും സമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഏതാനും മാസങ്ങൾ കഴിഞ്ഞാൽ കാര്യങ്ങൾ വീണ്ടും പഴയ നിലയിലേക്ക് മാറാൻ സാധ്യത ഉണ്ടെന്നും, ജി എസ് ടി പരിഷ്‌ക്കരണത്തിൻ്റെ ഭാഗമായി കൃത്യമായ പഠനങ്ങൾ നടത്തിയിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

Times Kerala
timeskerala.com