
തിരുവനന്തപുരം : എല്ലാവർക്കും ജി എസ് ടി ഇളവിൻ്റെ പ്രയോജനം ലഭിക്കണമെന്ന് പറഞ്ഞ് ധനമന്ത്രി കെ എൻ ബാലഗോപാൽ. സാധാരണക്കാർക്ക് ഇതിൻ്റെ പ്രയോജനം കിട്ടണമെന്നും, കമ്പനികൾ വില കൂട്ടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (KN Balagopal about GST reforms)
സർക്കാർ നിരീക്ഷിക്കുമെന്നും, ലോട്ടറി നികുതി 40 ശതമാനം ആക്കിയത് തിരിച്ചടിയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നികുതി കുറച്ചതിൻ്റെ ഗുണം ജനങ്ങൾക്ക് ലഭിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്.