തിരുവനന്തപുരം : കേന്ദ്രത്തിൻ്റെ ജി എസ് ടി പരിഷ്ക്കരണത്തെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇത് ഒരു പഠനവും നടത്താതെ ആണെന്നും നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. (KN Balagopal about GST )
നഷ്ടപരിഹാര ഫണ്ടിൻ്റെ തുക അപര്യാപ്തം ആണെന്നും, 8000 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. നഷ്ടം നികത്തണമെന്ന് ആവശ്യപ്പെടുമെന്നും, ഇക്കാര്യത്തിൽ ഭരണപക്ഷ - പ്രതിപക്ഷ വ്യത്യാസമില്ലെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.