തിരുവനന്തപുരം : കേരളത്തിൽ യു ഡി എഫ് ഭരണം പിടിക്കണമെന്നും അത് മുസ്ലീം സമുദായത്തിന് വേണ്ടിയാകണമെന്നും പറഞ്ഞ് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. വർഗീയ പരാമർശം വിവാദമായിട്ടുണ്ട്. അദ്ദേഹം കെഎംസിസി ദുബായ് ഘടകം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു. (KM Shaji's controversial remarks )
ഭരണം പിടിച്ചിട്ട് എം എൽ എമാരുടെയും മന്ത്രിമാരുടെയും എണ്ണം കൂട്ടുകയല്ല, സ്‌കൂളുകളും കോളേജുകളും വാങ്ങിയെടുക്കൽ ആകണം ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഷ്ടപ്പെട്ട ഒമ്പതര വര്‍ഷത്തിന്റെ ആനുകൂല്യങ്ങള്‍ തിരികെപ്പിടിക്കണമെന്നും ഷാജി ആവശ്യപ്പെട്ടു. മുസ്ലീം മാനേജ്‌മെൻറിന് ഒൻപതര വർഷത്തിനിടയിൽ എത്ര എയ്ഡഡ് അൺ എയ്ഡഡ് കോഴ്‌സുകൾ കിട്ടിയെന്നും അദ്ദേഹം ചോദിച്ചു.
നവകേരള ക്ഷേമ സർവ്വേയുമായി സർക്കാർ
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ ജനഹിതമറിയാൻ സംസ്ഥാന സർക്കാർ. ഇതിനായി നവകേരള ക്ഷേമ സർവ്വേയുമായി സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിലെ 80 ലക്ഷം വീടുകളിൽ നേരിട്ടെത്തും.
മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് സർവ്വേയുടെ ഏകോപനവും വിലയിരുത്തലും നിർവ്വഹിക്കും. പിണറായി സർക്കാർ തുടർഭരണമെന്ന ലക്ഷ്യവുമായി തന്നെയാണ് മുന്നോട്ട് പോകുന്നത്. ജനങ്ങളോട് നേരിട്ട് സംസാരിച്ച് ജനഹിതം അറിയാനാണ് ലക്ഷ്യം.
സാക്ഷരതാ സർവ്വേ മാതൃകയിൽ കോളേജ് വിദ്യാര്‍ത്ഥികളെ രംഗത്തിറക്കി വീടുവീടാന്തരം വിവര ശേഖരണമാണ് നടത്തുന്നത്. ഇതിനായി ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാം ഉൾപ്പടെ വിശദമായ മൊഡ്യൂൾ തയ്യാറാക്കി.